പാകിസ്ഥാന്‍ ഭീകരതയുടെ ഉറവിടം: മോദി


ഗോവയില്‍ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയില്‍ പാകിസ്ഥാനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. ഏഷ്യന്‍ മേഖല നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഭീകരതയാണെന്നും ഇന്ത്യയുടെ അയല്‍രാജ്യമാണ് ആ ഭീകരതയുടെ ഉറവിടമെന്നും മോദി പറഞ്ഞു. രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടി ഭീകരതയെ ന്യായീകരിക്കുന്ന നിലപാട് പാകിസ്ഥാന്‍ ഉറക്കെ പ്രഖ്യാപിക്കുകയാണെന്നും പാകിസ്ഥാന്റെ പേരെടുത്ത് പറയാതെ അദ്ദേഹം പറഞ്ഞു.


ആഗോള തലത്തിലെ തന്നെ ഭീകരത തന്നെ പാകിസ്ഥാനുമായി ബന്ധപ്പെട്ടിരിക്കുന്നു. സമാധാനം, സുരക്ഷ. വികസനം എന്നിവയ്ക്കെല്ലാം തന്നെ ഭീഷണിയായി തീവ്രവാദം ഏഷ്യന്‍ മേഖലയില്‍ വളര്‍ന്നിരിക്കുന്നു. ഇന്ത്യയുടെ അയല്‍രാജ്യമായ പാകിസ്ഥാനാണ് ഈ ഭീകരതയുടെ ഉറവിടം എന്നതാണ് ദാരുണമായ കാര്യം.


ഭീകരര്‍ക്ക് അഭയം നല്‍കുക മാത്രമല്ല പാകിസ്ഥാന്‍ ചെയ്യുന്നത്, ഭീകരതയെ പരിപോഷിപ്പിക്കുന്ന ചിന്താഗതിയും പിന്തുടരുന്നു. എന്നാല്‍, ഈ ചിന്താഗതിയെ ലോകം അതിശക്തമായ ഭാഷയില്‍ അപലപിക്കുകയാണ്- മോദി പറഞ്ഞു.



Sharing is Caring