വിലക്കുറവിന്റെ മഹാത്ഭുതം ഇനി കൊയിലാണ്ടിയിലും….


malabarmelaകൊയിലാണ്ടി: രണ്ട് മാസം നീണ്ടു നിൽക്കുന്ന മലബാർ മേളയ്ക്ക് തുടക്കമായി. നഗരസഭ ചെയർമാൻ അഡ്വ: കെ. സത്യൻ മേള ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി സാംസ്‌ക്കാരിക നിലയത്തിന്റെ ഗ്രൗണ്ട് ഫ്‌ളോറിലാണ് മേള നടക്കുന്നത്. എല്ലാ ഇനങ്ങളിലുംപെട്ട ഗൃഹോപകരണങ്ങളും മാർക്കറ്റ് വിലയേക്കാൾ 40 ശതമാനത്തോളം വിലക്കുറവിലാണ് വിറ്റഴിക്കുന്നത്. തുണിത്തരങ്ങൾ, ക്രോക്കറി ഉത്പന്നങ്ങൾ, പ്ലാസ്റ്റിക് ഐറ്റംസ് എന്നിവയുടെ വിപുലമായ ശേഖരം ഇവിടെ ഒരുക്കിയിട്ടുണ്ട്. അടുക്കളപാത്രങ്ങളുടെ അതിവിപുലമായ ശേഖരമാണ് സ്റ്റാളുകളിൽ നിറഞ്ഞുനിൽക്കുന്നത്. ഇന്ന് രാവിലെ നടന്ന ഉദ്ഘാടന ചടങ്ങിൽ നഗരസഭ വൈസ്‌ചെയർപേഴ്‌സൺ വി.കെ പത്മിനി, വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ എൻ.കെ ഭാസ്‌ക്കരൻ, കൗൺസിലർമാരായ മാങ്ങോട്ട് സുരേന്ദ്രൻ, വി.പി ഇബ്രാഹിംകുട്ടി, എൻ.കെ സലീന,സജീവൻ ദേശാഭിമാനി തുടങ്ങിയവർ സംബന്ധിച്ചു.




Sharing is Caring