ആര്‍.എസ്.എസ് മുന്നോട്ടു വന്നാല്‍ കണ്ണൂരില്‍ സമാധാന ചര്‍ച്ചയ്ക്ക് സിപിഎം തയ്യാറെന്ന് കോടിയേരി


കണ്ണൂരില്‍ സമാധാന ചര്‍ച്ചയ്ക്ക് സിപിഎം തയ്യാറെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ആ.ര്‍എസ്.എസ് മുന്നോട്ടു വന്നാല്‍ സമാധാന ചര്‍ച്ചയ്ക്ക് പാര്‍ട്ടി തയ്യാറാകുമെന്നും ആര്‍.എസ്.എസ് പ്രവര്‍ത്തകരോട് സമാധാനം പാലിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി നിര്‍ദേശിക്കണമെന്നും കോടിയേരി പറഞ്ഞു.
ബി.ജെ.പി-സി.പി.എം സംഘര്‍ഷം നിലനില്‍ക്കുന്ന കണ്ണൂരില്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ചോരമണം ഇല്ലാത്ത ദിവസങ്ങള്‍ ഉണ്ടായിട്ടില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കണ്ണിനു കണ്ണ്, ചോരയ്ക്ക് ചോര എന്നിങ്ങനെ പകരം വീട്ടി മുന്നേറുകയാണ് ഇരുകൂട്ടരും. പകരത്തിന് പകരം ചോദിക്കാന്‍ രാഷ്ട്രീയപാര്‍ട്ടികള്‍ കൊലവിളി നടത്തുന്പോള്‍ നിരവധി കുടുംബങ്ങളാണ് കണ്ണൂരില്‍ ഉറ്റവരുടെ വേര്‍പാടില്‍ നീറിക്കഴിയുന്നത്.




Sharing is Caring