ഐഎസ് ചാവേറാക്രമണം: 55 പേര്‍ കൊല്ലപ്പെട്ടു

ഇറാഖ് തലസ്ഥാനമായ ബാഗ്ദാദില്‍ ഐഎസ് നടത്തിയ ചാവേറാക്രമണത്തിലും വെടിവെയ്പ്പിലും 55 പേര്‍ മരിച്ചു. പോലീസ് ചെക്ക് പോസ്റ്റ്, ഷിയ വിഭാഗത്തിന്‍റെ മതചടങ്ങ്, മിലിട്ടറി നേതാവിന്‍റെ കുടുംബം എന്നിങ്ങനെ മൂന്നിടങ്ങളിലായാണ് ഐഎസ് ആക്രമണം നടത്തിയത്.
ഷിയ മുസ്ലീങ്ങളുടെ മതചടങ്ങിനിടെയുണ്ടായ ചാവേര്‍ ആക്രമണത്തില്‍ 41 പേര്‍ കൊല്ലപ്പെടുകയും 33 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഐഎസ് നിയന്ത്രണത്തിലുള്ള വടക്കന്‍ ഇറാഖിലെ മൊസൂള്‍ നഗരം പിടിച്ചെടുക്കാനുള്ള സൈന്യത്തിന്‍റെ ശ്രമത്തിനിടെയാണ് ആക്രമണം. ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി സാമൂഹ്യ മാധ്യമങ്ങള്‍ വഴിയാണ് ഐഎസ് അറിയിച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *