പാകിസ്താനി പെണ്‍കുട്ടിക്ക് ചികിത്സയ്ക്കായി ഇന്ത്യ വിസ അനുവദിച്ചു


പാകിസ്താനില്‍ നിന്നുള്ള ഏഴു വയസ്സുകാരിക്ക് ഇന്ത്യ വിസ അനുവദിച്ചു. ഹൃദയ ശസ്ത്രക്രിയയ്ക്കു വേണ്ടിയാണ് പാകിസ്താനി പെണ്‍കുട്ടി വിസയ്ക്ക് അപേക്ഷിച്ചിരുന്നത്. നിദ ഷുഹൈബ് എന്ന യുവതിയുടെ മകള്‍ക്കു വേണ്ടി വിസ അനുവദിച്ചതായി വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് ട്വിറ്ററിലൂടെ അറിയിച്ചു.


പാകിസ്താനില്‍ നിന്നുള്ള രോഗികള്‍ക്ക് സത്യവാങ്മൂലം നല്‍കുകയാണെങ്കില്‍ വിസ അനുവദിക്കുമെന്ന് സ്വാതന്ത്ര്യദിനത്തില്‍ സുഷമാ സ്വരാജ് പ്രഖ്യാപിച്ചിരുന്നു. അതിനു ശേഷമുള്ള ആദ്യ അപേക്ഷയിലാണ് വിസ അനുവദിച്ചത്. ഓഗസ്റ്റില്‍ തന്നെ നിദ ഷുഹൈബ് അപേക്ഷ സമര്‍പ്പിച്ചിരുന്നു.


പാകിസ്താനി പൗരന്മാര്‍ക്ക് മെഡിക്കല്‍ വിസ അനുവദിക്കണമെങ്കില്‍ പാക് വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസിന്റെ ശുപാര്‍ശ വേണമെന്ന് നേരത്തെ നടന്ന ചര്‍ച്ചയില്‍ ധാരണയായിരുന്നു.



Sharing is Caring