സ്ത്രീസംരക്ഷണത്തിനായി മുഖ്യമന്ത്രി സാരിയുടുത്ത് പുറത്തിറങ്ങി നോക്കണമെന്ന് ഗൗരിയമ്മ

കേരളത്തിലെ സ്ത്രീകളുടെ അവസ്ഥ അറിയാന്‍ പിണറായി വിജയന്‍ സാരിയുടുത്ത് പുറത്തിറങ്ങി നോക്കണമെന്ന് കെ.ആര്‍ ഗൗരിയമ്മ.
മുഖ്യമന്ത്രി വേദിയില്‍ ഇരിക്കവെയായിരുന്നു ഗൗരിയമ്മയുടെ പരാമര്‍ശം.
നിയമസഭയുടെ വജ്രജൂബിലിയോടനുബന്ധിച്ച് സംഘടിപ്പിച്ച മുന്‍സാമാജികരുടെ സുഹൃദ്‌സംഗമത്തിലാണ് ഗൗരിയമ്മ സ്ത്രീസുരക്ഷയെക്കുറിച്ചു വാചാലയായത്.
രാത്രി പത്തുമണിക്ക് നടന്നു വീട്ടില്‍ പോയിട്ടുണ്ടെന്നും, എന്നാല്‍ ഇന്ന് ആ സ്ഥിതി മാറിയെന്നും ഗൗരിയമ്മ ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രി പിണറായി വിജയനാണ് സുഹൃദ്‌സംഗമം ഉദ്ഘാടനം ചെയ്തത്.
ആദ്യ നിയമസഭയിലെ അംഗങ്ങളായിരുന്ന കെ.ആര്‍.ഗൗരിയമ്മയേയും ഇ.ചന്ദ്രശേഖരനേയും ചടങ്ങില്‍ ആദരിച്ചു.

ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ ഇ.ചന്ദ്രശേഖരന്‍ ചടങ്ങിനെത്തിയിരുന്നില്ല.

കൂട്ടായ്മകള്‍ തുടര്‍ന്നും സംഘടിപ്പിക്കേണ്ടതിന്റെ അനിവാര്യതയെക്കുറിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പറഞ്ഞു.
പഴയ നിയമസഭയിലെ സ്വന്തം ഇരിപ്പിടങ്ങളില്‍ ഇരുന്നും ഓര്‍മ്മകള്‍ പങ്കുവെച്ചുമാണ് മുന്‍ സാമാജികര്‍ പിരിഞ്ഞത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *