വിമാനം പറത്തുന്നതിനിടെ പൈലറ്റ് മരിച്ചു; സഹ പൈലറ്റ് അടിയന്തരമായി നിലത്തിറക്കി


വിമാനം പറത്തുന്നതിനിടെ പൈലറ്റ് മരിച്ചതിനെ തുടര്‍ന്ന് സഹപൈലറ്റ് വിമാനം അടിയന്തരമായി നിലത്തിറക്കി. അബുദാബിയില്‍ നിന്നു ഹോളണ്ടിലെ ആംസ്റ്റര്‍ ഡാമിലേക്ക് യാത്ര തിരിച്ച ഇത്തിഹാദ് എയര്‍വേയ്‌സിന്റെ കാര്‍ഗോ വിമാനമായ ഇ വൈ 927 വിമാനത്തില്‍ ബുധനാഴ്ച്ച രാവിലെയാണ് സംഭവം.


പൈലറ്റിന് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് സഹ പൈലറ്റ് വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും തൊട്ടടുത്തുള്ള കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടിയന്തരമായി ലാന്‍ഡ് ചെയ്യാന്‍ അനുമതി തേടുകയുമായിരുന്നു. വിമാനം ലാന്‍ഡ് ചെയ്തതിന് പിറകെ ഡോക്റ്റര്‍മാരെത്തി പൈലറ്റിന്റെ മരണം സ്ഥിരീകരിച്ചു.




Sharing is Caring