ഫിഫ ലോകകപ്പിനെ വരവേല്‍ക്കാനായി കേരളം മുഴുവന്‍ ഇന്ന് ഗോളടിച്ചു. 10 ലക്ഷം ഗോള്‍ ലക്ഷ്യം വെച്ചാണ് തുടങ്ങിയതെങ്കിലും വലയിലായത് 17 ലക്ഷം ഗോളുകളാണ്.
എല്ലാ പഞ്ചായത്തുകളിലും തയ്യാറാക്കിയ ഗോള്‍ പോസ്റ്റുകളിലാണ് മൂന്ന് മണിക്കുറുകള്‍ കൊണ്ട് 1734586 ഗോള്‍ പതിച്ചത്.
എറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയത് കോഴിക്കോട് ജില്ലയാണ്. 336746 ഗോളുകളാണ് കോഴിക്കോട് നേടിയത്. രണ്ടാം സ്ഥാനം മലപ്പുറം ജില്ലക്കാണ് 252137 ഗോളുകളാണ് മലപ്പുറത്തുകാര്‍ വലയിലാക്കിയത്.
മലപ്പുറത്തിന് തൊട്ടുപിന്നില്‍ കണ്ണൂര്‍ ഇടം നേടി. 235227 ഗോളുകളാണ് കണ്ണൂര്‍ സ്വന്തമാക്കിയത്. എറ്റവും കുറവ് ഗോളുകള്‍ നേടിയത് പാലക്കാട് ജില്ലയാണ്41478 ഗോളുകള്‍ മാത്രമാണ് പാലക്കാട് നേടിയത്.
മറ്റ് ജില്ലകളുടെ ഗോളുകള്‍: തിരുവനന്തപുരം -118273, കൊല്ലം – 62633, പത്തനംതിട്ട – 81846, ആലപ്പുഴ – 87342, കോട്ടയം – 61256, ഇടുക്കി – 101723, എറണാകുളം- 79414,തൃശ്ശൂര്‍ – 61157, വയനാട് – 78304, കാസര്‍ഗോഡ് – 137050.













