പള്‍സര്‍ സുനിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും


നടിയെ അക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് അങ്കമാലി കോടതിയില്‍ ഹാജരാക്കുന്നത്.
ഗൂഢാലോചന കേസില്‍ മാഡം ആരാണെന്ന് ഇന്ന് വെളിപ്പെടുത്തുമെന്ന് കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കിയപ്പോള്‍ സുനി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. സിനിമാ മേഖലയിലെ ഒരാള്‍ തന്നെയാണ് മാഡം എന്നാണ് സുനി പറഞ്ഞിരുന്നത്. രാവിലെ 11 മണിയോടെയാണ് സുനിയെ കോടതിയില്‍ എത്തിക്കുക.
ഇപ്പോള്‍ കാക്കനാട് ജയിലിലാണ് പള്‍സര്‍ സുനിയുള്ളത്. മാഡം ആരാണെന്നതടക്കം സുനിയുടെ പുതിയ വെളിപ്പെടുത്തല്‍ കേസില്‍ നിര്‍ണ്ണായകമാകുമെന്നാണ് കരുതുന്നത്.




Sharing is Caring