‘ഉദ്യോഗസ്ഥര്‍ക്കും കരാറുകാര്‍ക്കും സര്‍ക്കാര്‍ വഴങ്ങരുത്’; അതിരപ്പള്ളി പദ്ധതിയ്‌ക്കെതിരെ ശാസ്ത്ര സാഹിത്യ പരിഷത്ത്; പദ്ധതി ഉപേക്ഷിക്കണം എന്നാവശ്യം


അതിരപ്പള്ളി ജലവൈദ്യുത പദ്ധതി വേണ്ടെന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത്. പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയതോടെയാണ് പരിഷത്ത് പദ്ധതിയ്‌ക്കെതിരെ വീണ്ടും രംഗത്തെത്തിയത്. ഇതുമായി ബന്ധപ്പെട്ട് നിലപാട് പരിഷത്ത് സര്‍ക്കാരിനെ അറിയിച്ചു.


ഉദ്യോഗസ്ഥര്‍ക്കും കരാറുകാര്‍ക്കും സര്‍ക്കാര്‍ വഴങ്ങരുതെന്നും പരിഷത്ത് ആവശ്യപ്പെട്ടു. അതിരപ്പള്ളി ജലവൈദ്യുത പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് വൈദ്യുത മന്ത്രി എംഎം മണി വ്യക്തമാക്കിയിരുന്നു. സമവായമുണ്ടായാല്‍ പദ്ധതിയുമായി മുന്നോട്ട് പോകുമെന്നും പദ്ധതി സംസ്ഥാന സര്‍ക്കാരിന്റെ വൈദ്യൂതി ആവശ്യങ്ങള്‍ക്ക് അനിവാര്യമാണെന്നുമായിരുന്നു വൈദ്യൂത മന്ത്രിയുടെ നിലപാട്. പദ്ധതി ഉപേക്ഷിക്കണം എന്ന നിലപാടാണ് സിപിഐയ്ക്ക്. പദ്ധതിയ്‌ക്കെതിരെ കാനം രാജേന്ദ്രന്‍, ബിനോയ് വിശ്വം തുടങ്ങിയ സിപിഐ നേതാക്കളും നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരുന്നു.




Sharing is Caring