പരമ്പരാഗത തൊഴിലാളികള്‍ക്കും ക്ഷേമനിധി പെന്‍‌ഷന്‍ നല്‍കും


ക്ഷേമനിധി പെന്‍‌ഷനുകളില്‍ നിന്നും പരമ്പരാഗത തൊഴിലാളികളെ ഒഴിവാക്കിയ ഉത്തരവ് സര്‍ക്കാര്‍ പിന്‍‌വലിക്കും. പി.എഫ് പെന്‍ഷന്‍ വാങ്ങുന്നവര്‍ക്കും ക്ഷേമനിധി പെന്‍ഷന്‍ നല്‍കുമെന്ന് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ അറിയിച്ചു.


ഇപി‌എഫ് പെന്‍‌ഷന്‍ വാങ്ങുന്നവര്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള ക്ഷേമ പെന്‍‌ഷനുകള്‍ക്ക് അര്‍ഹതയില്ല എന്ന് കാണിച്ചായിരുന്നു നേരത്തെ ധനവകുപ്പ് ഉത്തരവിറക്കിയിരുന്നത്. ഈ ഉത്തരവ് പിന്‍‌വലിച്ച് നാളെ പുതിയ ഉത്തരവ് ഇറക്കുമെന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്.


ഇപി‌എഫ് പെന്‍ഷന്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന പെന്‍ഷനാണ്. മറ്റ് ക്ഷേമ പെന്‍‌ഷനുകള്‍ സംസ്ഥാന സര്‍ക്കാരാണ് നല്‍കുന്നത്. അതിനാല്‍ ഈ രണ്ട് പെന്‍‌ഷനുകളും ഒറ്റപെ‌ന്‍ഷനാണെന്ന് പറയാന്‍ കഴിയില്ല. ഇക്കാര്യം ധനവകുപ്പിനെയും തൊഴില്‍‌ വകുപ്പിനെയും ബോധ്യപ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു.

ഇപി‌എഫ് പെന്‍‌ഷന്‍ വാങ്ങുന്ന ഏകദേശം മൂന്ന് ലക്ഷത്തോളം പേര്‍ സംസ്ഥാനത്തിന്റെ ക്ഷേമപെന്‍ഷനും വാങ്ങുന്നുണ്ട്. കശുവണ്ടി, കയര്‍ വ്യവസായ മേഖലകളില്‍ പെണിയെടുത്തവരാണ് ഇതില്‍ മിക്കതും.



Sharing is Caring