പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അനുവാദം തേടി ഗായകന്‍ കെ.ജെ യേശുദാസ് അപേക്ഷ നല്‍കി. ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫിസര്‍ക്കാണ് യേശുദാസ് ഇന്നലെ അപേക്ഷ സമര്‍പ്പിച്ചത്.
വിജയദശമി ദിവസം ക്ഷേത്രദര്‍ശനം നടത്താന്‍ അനുവാദം നല്‍കണമെന്നാണ് അപേക്ഷയില്‍ യേശുദാസ് പറയുന്നത്.

അപേക്ഷ ക്ഷേത്രഭരണസമിതി നാളെ പരിഗണിക്കും. സാധാരണ ഗതിയില്‍ ഹിന്ദുമത വിശ്വാസികളെയാണ് ക്ഷേത്രത്തിനകത്ത് പ്രവേശിപ്പിക്കാറുള്ളത്. എന്നാല്‍ ഹൈന്ദവധര്‍മം പിന്തുടരുന്നവരാണെന്ന സാക്ഷ്യപത്രം നല്‍കിയോ രാമകൃഷ്ണ മിഷന്‍, ഹരേരാമ ഹരേകൃഷ്ണ തുടങ്ങിയ സംഘടനകളില്‍ നിന്നുള്ള സാക്ഷ്യപത്രമോ സമര്‍പ്പിച്ചാല്‍ ഇവിടെ പ്രവേശനം നേടാം.













