ശാന്തന്‍പാറയില്‍ വന്‍ കഞ്ചാവ് വേട്ട; 44 ചെടികള്‍ എക്‌സൈസ് സംഘം നശിപ്പിച്ചു


representative image


ശാന്തന്‍പാറയില്‍ വന്‍ കഞ്ചാവ് വേട്ട. ശാന്തന്‍പാറ തലകുളം ഭാഗത്ത് പുറംപോക്ക് ഭൂമിയില്‍ നിന്നുമാണ് കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്. മൂന്ന് മാസം പ്രായമായ 44 ചെടികളാണ് കണ്ടെത്തിയത്. രഹസ്യവിവരത്തെ തുടര്‍ന്ന് വനംവകുപ്പും എക്‌സൈസ് ഉദ്യോഗസ്ഥരും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ചെടികള്‍ കണ്ടെത്തിയത്. പ്രതികള്‍ക്കായിട്ടുള്ള അന്വേഷണം ഉര്‍ജ്ജിതമാക്കി




Sharing is Caring