ഡിഐജി രൂപയ്ക്ക് മികച്ച സേവനത്തിനുള്ള രാഷ്ട്രപതി മെഡൽ


എഐഡിഎംകെ നേതാവ് ശശികലയുടെ ജയിലിലെ ആഡംബര ജീവിതം പുറം ലോകത്തെ അറിയിച്ചതിലൂടെ ശ്രദ്ധനേടിയ കര്‍ണാടകയിലെ മുന്‍ ജയില്‍ ഡി.ഐ.ജി രൂപക്ക് രാഷ്ട്രപതിയുടെ പോലീസ് മെഡല്‍. രാജ്ഭവനില്‍ നടന്ന ചടങ്ങിലാണ് മികച്ച സേവനത്തിന് അവര്‍ മെഡല്‍ ഏറ്റുവാങ്ങിയത്. 2016ല്‍ രാഷ്ട്രപതിയുടെ പോലീസ് മെഡലും ലഭിച്ചിട്ടുണ്ട്.


ജയില്‍ സൂപ്രണ്ട് ഉള്‍പ്പെടെയുള്ളവര്‍ പണം വാങ്ങി ശശികലക്ക് നിയമവിരുദ്ധ സൗകര്യങ്ങള്‍ നല്‍കുന്നതായുള്ള റിപ്പോര്‍ട്ട് രൂപ പുറത്തുവിട്ടത് ഏറെ വിവാദമായിരുന്നു. ഡി. രൂപ സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് വിവാദമായതോടെ ജയില്‍ ഡിഐജി സ്ഥാനത്തു നിന്നും അവരെ മാറ്റിയതും വിവാദമായിരുന്നു.


ജയില്‍ ഡി.ഐ.ജി പദവിയില്‍ നിന്ന് മാറ്റിയ രൂപയെ ട്രാഫിക് ആന്‍ഡ് റോഡ് സുരക്ഷ വിഭാഗത്തിലാണ് നിയമിച്ചത്.



Sharing is Caring