1000,500 രൂപ നോട്ടുകള്‍ പിന്‍വലിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരേ സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച ഹരജികള്‍ ഇന്ന് പരിഗണിക്കും. നോട്ട് പിന്‍വലിച്ച നടപടി രാജ്യത്തെ ജനങ്ങളെ ദുരിതത്തിലാക്കിയെന്ന് കാണിച്ച്് നാല് പൊതു താല്‍പ്പര്യ ഹരജികളാണ് സുപ്രിം കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. എന്നാല്‍ ഹരജികള്‍ തള്ളണമെന്ന് കാണിച്ച് കേന്ദ്ര സര്‍ക്കാരും കോടതിയെ സമീപിച്ചിട്ടുണ്ട്.
ചീഫ് ജസ്റ്റിസ് ടി.എസ് ഠാക്കൂറിന്റെ അധ്യക്ഷതയില്‍ ഉള്ള രണ്ടംഗ ബെഞ്ചാണ് വാദം കേള്‍ക്കുക. നടപടി റദ്ദാക്കുകയോ അസാധുവായ നോട്ടുകള്‍ ഉപയോഗിക്കുന്നതിനുള്ള സമയ പരിധി നീട്ടുകയോ ചെയ്യണമെന്നാണ് പൊതുതാല്‍പ്പര്യ ഹരജിയില്‍ ചൂണ്ടിക്കാണിക്കുന്നത്.












