ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണങ്ങൾ പിടിച്ചെടുത്തു; ഇന്ത്യൻ ഹോട്ടൽ, ചോയ്സ്ഫാസ്റ്റ്ഫുഡ് എന്നീ സ്ഥാപനങ്ങൾക്ക്തിരെ നടപടി


foodകൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ ഹെൽത്ത് വിഭാഗം ഹോട്ടൽ, ബേക്കറി എന്നിവടങ്ങളിൽ നടത്തിയ പരിശോധനയിൽ പഴക്കം ചെന്ന ഭക്ഷണ പദാർത്ഥങ്ങൾ പിടിച്ചെടുത്തു. പുതിയ ബസ് സ്റ്റാന്റ് ബിൽഡിങ്ങിൽ (പവർത്തിക്കുന്ന ഇന്ത്യൻ ഹോട്ടൽ, മീത്തലെക്കണ്ടി പള്ളിക്കു സമീപമുള്ള ഫ്രഷ് ചോയ്സ്ഫാസ്റ്റ്ഫുഡ് എന്നിവടങ്ങളിൽ നിന്നുമാണ് പഴകിയ ഭക്ഷണങ്ങൾ പിടിച്ചത്.നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ കെ.കൃഷ്ണന്റെ നേ(തത്വം കൊടുത്ത പരിശോധനയിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ടി.കെ.അശോകൻ, കെ.എം. പ്രസാദ്, കെ.സി.മുരളീധരൻ എന്നിവർ പങ്കെടുത്തു. പഴകിയ ഇറച്ചി, ചപ്പാത്തി, നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗ് എന്നിവ പിടിച്ചെടുത്തവയിൽ പെടുന്നു.




Sharing is Caring