62 ലക്ഷം രൂപയുമായി കോഴിക്കോട് ഒരാള്‍ പിടിയില്‍


കോഴിക്കോട്: കോഴിക്കോട് കെ.എസ്.ആര്‍.ടി.സി ബസ്റ്റാന്റില്‍ നിന്ന് അനധികൃതമായി കടത്താന്‍ ശ്രമിച്ച 62 ലക്ഷം രൂപയുമായി ഒരാള്‍ പിടിയിലായി. സ്റ്റാന്റിലെത്തിയ യാത്രക്കാരനില്‍ നിന്നാണ് പിന്‍വലിച്ച 1000,500 രൂപ നോട്ടുകളടങ്ങിയ 62 ലക്ഷം രൂപ പൊലിസ് പിടിച്ചെടുത്തത്. കോഴിക്കോട് സ്വദേശി ഹാഷിം എന്നയാളാണ് പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലിസ് എത്തിയത്. കുഴല്‍പ്പണമാണെന്ന സംശയമുണ്ട്.




Sharing is Caring