നൈജീരിയയില്‍ തോക്കുധാരികളുടെ ആക്രമണത്തില്‍ 27 മരണം


നൈജീരിയയിലെ നൈജര്‍ സംസ്ഥാനത്ത് തോക്കുധാരികളുടെ ആക്രമണത്തില്‍ 27 പേര്‍ കൊല്ലപ്പെട്ടു.നൈജറിലെ മോക്വാ ജില്ലയിലെ ഇപോഗി സമൂഹത്തിന് നേരെയാണ് ആക്രമണമുണ്ടായത്.


ഇവരില്‍ 21 പേര്‍ തല്‍ക്ഷണവും ബാക്കിയുള്ളവര്‍ ആശുപത്രിയിലുമാണ് മരിച്ചത്. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സുരക്ഷാ സേന സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കി.




Sharing is Caring