വെനസ്വേലയില്‍ പ്രതിഷേധം; പൊലിഞ്ഞത് 43 പേരുടെ ജീവന്‍


ഒരു മാസത്തിലേറെയായി വെനസ്വേലയില്‍ തുടര്‍ന്ന് പോരുന്ന പ്രതിഷേധങ്ങളില്‍ പൊലിഞ്ഞത് 43 പേരുടെ ജീവന്‍. കൊല്ലപ്പെട്ടവരിലേറെയും യുവാക്കളാണെന്നാണ് വിവരം. സുരക്ഷാ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.


കണക്കുകള്‍ പ്രകാരം ഏപ്രില്‍ ഒന്നു മുതല്‍ ഇതുവരെ 2,371 പേര്‍ അറസ്റ്റിലാകുകയും ചെയ്തിട്ടുണ്ട്. ഇവരില്‍ 730 പേര്‍ ഇപ്പോഴും ജയിലില്‍ത്തനെനയാണെന്നും സര്‍ക്കാര്‍ വൃത്തങ്ങല്‍ വ്യക്തമാക്കി.


ഏപ്രില്‍ നാലിന് രാജ്യ തലസ്ഥാനമായ കരാക്കസില്‍ നടന്ന പ്രതിഷേധങ്ങളെത്തുടര്‍ന്നുണ്ടായ ആക്രമണങ്ങളിലാണ് ഏറ്റവും കൂടുതല്‍ പേര്‍ കൊല്ലപ്പെട്ടത്. 18 പേര്‍ക്കാണ് അന്ന് ജീവന്‍ നഷ്ടപ്പെട്ടത്. നിലവില്‍ പ്രതിപക്ഷത്തിനു കൂടി സ്വാധീനമുള്ള നാഷണല്‍ അസംബ്ലിയുടെ അധികാരങ്ങള്‍ വെട്ടിക്കുറക്കാനുള്ള നീക്കമാണ് വന്‍ പ്രതിഷേധങ്ങള്‍ക്ക് വഴിവച്ചത്.



Sharing is Caring