ടീം ഇന്ത്യയുടെ വെസ്റ്റ് ഇന്‍ഡീസ് പര്യടനം അടുത്തമാസം. 17 ദിവസം നീളുന്ന പര്യടനത്തില്‍ ഇരു ടീമുകളും അഞ്ച് ഏകദിനങ്ങളും ഒരു ട്വന്റി-ട്വന്റിയും കളിക്കും.
ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോയിലെ ക്വീന്‍സ് പാര്‍ക്ക് ഓവല്‍, ജമൈക്കയിലെ ആന്റിഗ്വയിലെ സാര്‍ വിവിയന്‍ റിച്ചാര്‍ഡ്സ് സ്റ്റേഡിയം, സബീന പാര്‍ക്ക് എന്നിവിടങ്ങളിലാണ് ഏകദിന മത്സരങ്ങള്‍ മത്സരങ്ങള്‍ നടക്കുക. ട്വന്റി-ട്വന്റിയും സബീന പാര്‍ക്കിലാണ് നടക്കുക.

ജൂണ്‍ 23നായിരിക്കും ടൂര്‍ണമെന്റ് ആരംഭിക്കുകയെന്ന് ബിസിസിഐ വക്താവ് പറഞ്ഞു. 2016-ല്‍ വിരാട് കോഹ്ലിയുടെ നേതൃത്വത്തിലുളള ടീം കരീബിയന്‍ മണ്ണില്‍ പരമ്പര (2-0) സ്വന്തമാക്കിയിരുന്നു.













