നായികമാര്‍ പണിമുടക്കും: രാമലീല യുടെ റിലീസില്‍ കലിപ്പുമായി വനിതാ കൂട്ടായ്മ


കൊച്ചിയില്‍ യുവനടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപ് നായകനായ രാമലീല യ്‌ക്കെതിരെ പ്രതിഷേധവുമായി വനിതാ കൂട്ടായ്മ


. രാമലീലയുടെ റിലീസ് ദിവസമായ സെപ്റ്റംബര്‍ 28 ന് പ്രതിഷേധം സംഘടിപ്പിക്കാനാണ് വനിതാ കൂട്ടായ്മയുടെ നീക്കമെന്നാണ് സൂചനകള്‍.


അന്നേ ദിവസം ഷൂട്ടിംഗ് ഉള്‍പ്പെടെ റദ്ദാക്കി പ്രധാനപ്രവര്‍ത്തകരെല്ലാം കൊച്ചിയില്‍ സംഘടിക്കാനാണ് നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍. കൊച്ചിയില്‍ സംഘടിക്കാനാണ് വനിതാ കൂട്ടായമയുടെ തീരുമാനം. അതേസമയം പ്രതിഷേധം ഏതു രീതിയില്‍ ഉള്ളതാണെന്ന് വിവരം ലഭ്യമായിട്ടില്ല.



Sharing is Caring