വെള്ളാപ്പള്ളി പിണറായി കൂടിക്കാഴ്ച ; തനിക്കൊന്നുമറിയില്ലെന്ന് കുമ്മനം

മുഖ്യമന്ത്രി പിണറായി വിജയനുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ കൂടിക്കാഴ്ച നടത്തിയതിനെക്കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.
വേങ്ങരയില്‍ എന്‍ ഡി എ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യാനെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.
വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ ബിഡിജഐസ് എന്‍ഡിഎയ്ക്ക് ഒപ്പമുണ്ടാകുമെന്ന് തന്നെയാണ് താന്‍ കരുതുന്നതെന്നും . ബിഡിജഐസ് മുന്നണിയില്‍ ഉന്നയിച്ച വിഷയങ്ങള്‍ കേന്ദ്ര നേതൃത്വത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നിട്ടുണ്ട്. തര്‍ക്കങ്ങളെല്ലാം രമ്യമായി പരിഹരിക്കപ്പെടുമെന്ന് തന്നെയാണ് തന്റെ വിശ്വാസമെന്നും കുമ്മനം പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *