നഴ്​സുമാരുടെ അനിശ്ചിതകാല സമരം ഹൈകോടതി സ്​റ്റേ ചെയ്​തു


Representational Image

കൊച്ചി: സ്വകാര്യ ആശുപത്രിയിലെ നഴ്​സുമാര്‍ നടത്താനിരുന അനിശ്ചിതകാല സമരം ഹൈകോടതി തടഞ്ഞു. വേതന വര്‍ധനവ്​ ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച്‌​ മാര്‍ച്ച്‌​ അഞ്ചു മുതല്‍ സ്വകാര്യ ആശുപത്രിയിലെ നഴ്​സുമാര്‍ നടത്താനിരുന്ന അനിശ്ചിതകാല സമരമാണ്​ ഹൈകോടതി സ്​റ്റേ ചെയ്​തത്​.സ്വകാര്യ ആശുപത്രി മാനേജ്മ​​െന്‍റുകള്‍ സമര്‍പ്പിച്ച ഹരജിയിലാണ് ഹൈകോടതിയുടെ ഇടക്കാല ഉത്തരവ്. നഴ്​സുമാരുടെ സംഘടനക്ക്​ നോട്ടീസ് അയക്കാനും കോടതി നിര്‍ദേശം നല്‍കി.


നഴ്സുമാര്‍ നടത്തുന്ന സമരം സംസ്ഥാനത്തെ ആരോഗ്യമേഖലയെ പ്രതികൂലമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ്​ സ്വകാര്യ ആശുപത്രി മാനേജ്മ​​െന്‍റുകള്‍ ഹരജി നല്‍കിയത്​. സമരം നടത്തിയാല്‍ സ്വകാര്യ ആശുപത്രികളിലെ അത്യാഹിത വിഭാഗം തടസപ്പെടും. അടിയന്തര സഹായം വേണ്ടിവരുന്ന രോഗികളെയും സമരം ബാധിക്കുമെന്നും ഹരജിയില്‍ പറയുന്നു. തിങ്കളാഴ്ച ഹരജി വീണ്ടും പരിഗണിക്കും.




Sharing is Caring