നരേന്ദ്ര മോദിക്കെതിരെ ഭീകരാക്രമണത്തിനു സാധ്യത; സുരക്ഷ ശക്തമാക്കി


സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആക്രമണമുണ്ടായേക്കാമെന്നു റിപ്പോർട്ട്. ചെങ്കോട്ടയിൽ ബുള്ളറ്റ് പ്രൂഫ് ചട്ടത്തിനുള്ളിൽനിന്നു മാത്രമേ രാജ്യത്തെ സംബോധന ചെയ്യാൻ പാടുള്ളൂവെന്ന് സുരക്ഷാ ഏജൻസികൾ നിർദേശിച്ചു. ഭീഷണി വളരെ ശക്തമായതിനാൽ ഏജൻസികളുടെ നിർദേശം മോദി തള്ളിക്കളയില്ലെന്നാണു പ്രതീക്ഷ. കഴിഞ്ഞ രണ്ടുവർഷങ്ങളിലും മോദിക്ക് ഇത്തരത്തിൽ സുരക്ഷ ശക്തമാക്കാൻ തീരുമാനിച്ചിരുന്നുവെങ്കിലും അവസാന നിമിഷം അദ്ദേഹത്തിന്റെ ഇടപെടൽകൊണ്ടു തീരുമാനം മാറ്റുകയായിരുന്നു.ചെങ്കോട്ടയ്ക്കു മുകളിലൂടെ ‍ഡ്രോണുകൾ പറത്തുന്നതിനും നിയന്ത്രണമുണ്ടാകും.സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഭീകരാക്രമണത്തിനു സാധ്യതയുള്ളതായി എസ്പിജിയും ഭീകരവാദ വിരുദ്ധ യൂണിറ്റുകളും മുന്നറിയിപ്പു നൽകിയിരുന്നു.




Sharing is Caring