നടി മുക്തക്ക് പെണ്‍കുഞ്ഞ് പിറന്നു. മലയാളത്തിലും തമിഴിലും നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള മുക്ത വിവാഹിതയായതിനെ തുടര്‍ന്ന് അഭിനയജീവിതത്തില്‍ നിന്ന് വിട്ട് നില്‍ക്കുകയായിരുന്നു. ഗായികയും അവതാരകയുമായ റിമി ടോമിയുടെ സഹോദരന് റിങ്കു ടോമിയാണ് മുക്തയുടെ ഭര്‍ത്താവ്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 30-നായിരുന്നു മുക്തയുടേയും റിങ്കു ടോമിയുടേയും വിവാഹം.













