ബിഹാറില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ എട്ട് ജവാന്മാര്‍ കൊല്ലപ്പെട്ടു


ശക്തമായ ബോംബ് സ്‌ഫോടനത്തില്‍ സിആര്‍പിഎഫിന്റെ എട്ട് കമാന്‍ഡോകള്‍ കൊല്ലപ്പെട്ടു. നക്‌സലൈറ്റുകളാണ് ആക്രമണം നടത്തിയത്. സുരക്ഷാസേനയുടെ പ്രത്യാക്രമണത്തില്‍ മൂന്ന് നക്‌സലൈറ്റുകളും മരിച്ചു. ഗയക്കും ഔറംഗബാദിനുമിടയില്‍ ചകര്‍ബന്ദയിലാണ് സംഭവം.
ചകര്‍ബന്തയിലെ ധുമാരി നലയില്‍ പട്രോളിങ്ങ് നടത്തുകയായിരുന്നു ജവാന്മാരാണ് ആക്രമണത്തിന് ഇരയായത്. പട്രോളിങ്ങിനിടെ മാവോവാദികളും ജവാന്മാരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി.മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്ന് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു. സി.ആര്‍.പി.എഫിന്റെ കോബ്ര ബറ്റാലിയനില്‍ പെട്ടവരാണ് മരിച്ചത്.




Sharing is Caring