ദൽഹിയിൽ കനത്ത മൂടൽ മഞ്ഞ്; ട്രെയിന്‍-വിമാന സര്‍വീസുകൾ മുടങ്ങി


രാജ്യത്തിന്റെ തലസ്ഥാന നഗരിയിൽ അതിശൈത്യം. കനത്ത മൂടല്‍മഞ്ഞ് ദല്‍ഹിയിലെ ട്രെയിന്‍-വിമാന സര്‍വീസുകളെ ബാധിച്ചിരിക്കുകയാണ്.


കനത്ത മൂടല്‍മഞ്ഞ് കാരണം 70 ട്രെയിനുകള്‍ വൈകി ഓടുകയാണ്. 13 ട്രെയിനുകളുടെ സമയം പുനക്രമീകരിച്ചു. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ വിമാന സര്‍വീസുകളെയും മൂടല്‍മഞ്ഞ് ബാധിച്ചു. അഞ്ച് അന്താരാഷ്ട്ര സര്‍വീസുകളും ഒമ്പതു ആഭ്യന്തര സര്‍വീസുകളും വൈകി.




Sharing is Caring