ദേശീയ സ്‌കൂള്‍ ഗെയിംസ് ഏറ്റെടുക്കാനാകില്ലെന്ന് കേരളം


ദേശീയ സ്‌കൂള്‍ ഗെയിംസ് ഏറ്റെടുക്കാനാകില്ലെന്ന് കേരളം. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഗെയിംസ് ഏറ്റെടുക്കേണ്ടതില്ലെന്ന് തീരുമാനിച്ചത്. ഗെയിംസ് നടത്താന്‍ ഉദ്ദേശിക്കുന്ന സമയം കേരളത്തില്‍ എസ് എസ് എല്‍ സി പരീക്ഷ നടക്കുന്ന സമയമാണ്. ഇതിന് പുറമെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളും നടക്കേണ്ടതുള്ളതിനാല്‍ ഗെയിംസ് തല്‍ക്കാലം ഏറ്റെടുക്കേണ്ടതില്ലെന്ന് മന്ത്രിസഭാ യോഗം തീരുമാനിക്കുകയായിരുന്നു.




Sharing is Caring