നാഷണല്‍ ഹെറാള്‍ഡ് കേസ്: തെളിവ് ഹാജരാക്കാന്‍ രാഹുലിനോട് സര്‍ക്കാര്‍


നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടലിന് പാര്‍ലമെന്റില്‍ തെളിവ് ഹാജരാക്കാന്‍ രാഹുല്‍ ഗാന്ധിയോട് കേന്ദ്ര സര്‍ക്കാര്‍. കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കും തനിക്കുമെതിര പ്രധാനമന്ത്രിയുടെ ഓഫീസ് രാഷ്ട്രീയ പകപോക്കലിന് ശ്രമിക്കുകയാണെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണത്തെ വെല്ലുവിളിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്. പാര്‍ലമെന്റിന്റെ സമയം പാഴക്കാതെ കേന്ദ്ര സര്‍ക്കാര്‍ ഇടപെടലിന് തെളിവ് ഹാജരാക്കുകയാണ് രാഹുല്‍ ചെയ്യേണ്ടതെന്ന് കേന്ദ്ര മന്ത്രി രാജീവ് പ്രതാപ് റൂഡി പറഞ്ഞു. കോടതിയാണ് രാഹുലിനും സോണിയയ്ക്കുമെതിരെ കേസെടുത്തത്. എന്നാല്‍ രാഹുല്‍ അതിന്റെ പേരില്‍ പാര്‍ലമെന്റ് തടസപ്പെടുത്തുകയാണ്. ഈ വിഷയത്തെക്കുറിച്ച് സംസാരിക്കുന്നതിനുള്ള ധൈര്യം രാഹുലിനില്ലെന്നും രാജീവ് പ്രതാപ് റൂഡി കുറ്റപ്പെടുത്തി. ആരോപണം ഉന്നയിച്ചത് പ്രധാനമന്ത്രിയുടെ ഓഫീസിനു നേരെയാണ്. അങ്ങനെ ഒരു സാഹചര്യത്തില്‍ സത്യസന്ധമായ തെളിവ് ഹാജരാക്കേണ്ടത് രാഹുലിന്റെ ചുമതലയാണെന്നും റൂഡി പറഞ്ഞു.




Sharing is Caring