പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്ത വര്‍ഷം പാകിസ്താന്‍ സന്ദര്‍ശിക്കും


പ്രധാനമന്ത്രി നരേന്ദ്ര മോഡി അടുത്ത വര്‍ഷം പാക്കിസ്ഥാന്‍ സന്ദര്‍ശിക്കും. ഇസ് ലാമാബാദില്‍ നടക്കുന്ന സാര്‍ക്ക് ഉച്ചകോടിയില്‍ പങ്കെടുക്കാനായാണ് പ്രധാനമന്ത്രി പാക്കിസ്ഥാനില്‍ എത്തുകയെന്ന് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് അറിയിച്ചു. ഇന്ത്യയും പാകിസ്താനും തമ്മിലുളള ബന്ധം മെച്ചപ്പെടുത്താനുളള സമയമാണിതെന്ന് നേരത്തെ സുഷമ സ്വരാജ് പറഞ്ഞു. പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ്, വിദേശകാര്യ വ്യക്താവ് സര്‍താജ് അസീസ് എന്നിവരുമായി സുഷമ സ്വരാജ് കൂടിക്കാഴ്ചയും നടത്തുന്നുണ്ട്.രണ്ട് ദിവസത്തെ പാക് സന്ദര്‍ശനത്തിനായി ഇസ്ലാമാബാദില്‍ എത്തിയ സുഷമാ സ്വരാജ് പാക് ചാനലായ ജിയോ ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം അറിയിച്ചത്.




Sharing is Caring