ദേശീയ വോളിബോള്‍ പുരുഷ കിരീടം കേരളത്തിന്


ദേശീയ സീനിയര്‍ വോളിബോള്‍ പുരുഷ കിരീടം കേരളത്തിന്. വാശിയേറിയ ഫൈനല്‍ പോരാട്ടത്തില്‍ രണ്ടിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് നിലവിലെ ചാമ്പ്യന്‍മാരായ റെയില്‍വേസിനെ പരാജയപ്പെടുത്തിയാണ് കേരളം കിരീടത്തില്‍ മുത്തമിട്ടത്. ഇതോടെ കഴിഞ്ഞ വര്‍ഷം റെയില്‍വേസിന് മുന്നില്‍ അടിയറ വച്ച കിരീടം വീണ്ടെടുക്കാന്‍ കേരളത്തിന് സാധിച്ചു.




Sharing is Caring