ദേശീയ സീനിയര്‍ വോളിബോള്‍ പുരുഷ കിരീടം കേരളത്തിന്. വാശിയേറിയ ഫൈനല്‍ പോരാട്ടത്തില്‍ രണ്ടിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് നിലവിലെ ചാമ്പ്യന്മാരായ റെയില്‍വേസിനെ പരാജയപ്പെടുത്തിയാണ് കേരളം കിരീടത്തില്‍ മുത്തമിട്ടത്. ഇതോടെ കഴിഞ്ഞ വര്‍ഷം റെയില്‍വേസിന് മുന്നില്‍ അടിയറ വച്ച കിരീടം വീണ്ടെടുക്കാന്‍ കേരളത്തിന് സാധിച്ചു.













