ദളിത്‌യുവാക്കളെ നഗ്നരാക്കി തല്ലിച്ചതച്ചതില്‍ പ്രതിഷേധിച്ച് നാളെ സംസ്ഥാനത്താകെ സിപിഐ എം പ്രകടനം


ഗുജറാത്തിലെ ഉന പട്ടണത്തില്‍ ചത്ത പശുവിന്റെ തോലുരിച്ചു എന്നാരോപിച്ച് ദളിത്‌യുവാക്കളെ നഗ്നരാക്കി തല്ലിചതച്ച സംഭവത്തില്‍ പ്രതിഷേധിക്കാന്‍ ജൂലൈ 22 ന് സംസ്ഥാനത്തെ എല്ലാ ലോക്കല്‍ കേന്ദ്രങ്ങളിലും വൈകുന്നേരം പ്രതിഷേധ പ്രകടനം സംഘടിപ്പിക്കാന്‍ സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് ആഹ്വാനം ചെയ്തു.


ചത്ത പശുവിന്റെ തോലുരിച്ചുവെന്ന് ആരോപിച്ച് 7 ദളിതരെയാണ് ഗുജറാത്തില്‍ നഗ്നരാക്കി മര്‍ദ്ദിച്ചത്. മൃഗീയമായ ഈ സംഭവത്തില്‍ വ്യാപകമായ പ്രതിഷേധമാണ് ഗുജറാത്തില്‍ ഉയര്‍ന്നുവരുന്നത്. കന്നുകാലികളുടെ വ്യാപാരത്തിലേര്‍പ്പെട്ടും ചത്ത കന്നുകാലികളുടെ തോലുരിച്ചും ഉപജീവനം നടത്തുന്ന ദളിതരേയും മുസ്ളീങ്ങളേയും ലക്ഷ്യമിട്ടുള്ള നീക്കമാണ് സംഘപരിവാര്‍ സംഘടനകളുടെ കാടത്തം നിറഞ്ഞ ഈ പ്രവൃത്തിയിലൂടെ ദൃശ്യമാകുന്നത്.




Sharing is Caring