ഹൈക്കോടതി പരിസരത്ത് സിറ്റി പൊലിസ് കമ്മിഷണര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പതിനഞ്ച് ദിവസത്തേക്കാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. പിക്കറ്റിങ്, മാര്‍ച്ച്, പൊതുയോഗം, ധര്‍ണ, പ്രതിഷേധ പ്രകടനം എന്നിവയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയാണ് ഉത്തരവിറങ്ങിയത്.കേരളാ പൊലിസ് വകുപ്പിലെ 79 സെക്ഷന്‍ പ്രകാരമാണ് നിരോധനം.













