തോമസ്ചാണ്ടി പുറത്തേക്ക്: മന്ത്രിക്കെതിരെ വിജിലന്‍സ് അന്വേഷണം തുടങ്ങും


കായല്‍ കയ്യേറ്റവും പാടം നികത്തലും ഉള്‍പ്പെടെ വിവിധ ആരോപണങ്ങള്‍ നേരിടുന്ന തോമസ് ചാണ്ടി മന്ത്രി സഭയില്‍ നിന്ന് പുറത്താകുമെന്ന സൂചന ശക്തമായി.മന്ത്രിക്കെതിരെയുള്ള ആരോപണങ്ങള്‍ അന്വേഷിക്കുവാന്‍ വിജിലന്‍സ് നിയമോപദേശം തേടിയിട്ടുണ്ട്. അത് ലഭിച്ചാലുടന്‍ തന്നെ മന്ത്രിക്കെതിരെ അന്വേഷണം ആരംഭിക്കും. അന്വേഷണം പൂര്‍ത്തിയാകുന്നതു വരെ മന്ത്രി സഭയില്‍ നിന്ന് മാറി നില്‍ക്കുവാന്‍ മുഖ്യമന്ത്രി തോമസ് ചാണ്ടിയോട് ആവശ്യപ്പെടുമെന്നാണ് സൂചന.


തോമസ്ചാണ്ടി മന്ത്രിപദവിയില്‍ എത്തിയപ്പോള്‍ മുതല്‍ വിവാദങ്ങള്‍ വിടാതെ അദ്ദേഹത്തെ പിന്‍തുടരുകയാണ്. പാര്‍ട്ടിക്കുള്ളില്‍ സംസ്ഥാന പ്രസിഡന്റ് ആയിരുന്ന ഉഴവൂര്‍ വിജയനുമായുള്ള പ്രശ്നം പരസ്യ ഏറ്റുമുട്ടലിലേക്ക് വരെ എത്തി. പിന്നീട് ഉഴവൂര്‍ വിജയന്‍ മരണമടഞ്ഞപ്പോള്‍ അദ്ദേഹത്തെ മാനസികമായി പീഡിപ്പിച്ചതിന്റെ പേരില്‍ തോമസ്ചാണ്ടി വിഭാഗം നേതാവിനെതിരെ കേസെടുത്തു. തുടര്‍ന്നാണ് തോമസ് ചാണ്ടിയുടെ കായല്‍ കയ്യേറ്റവും ലേക്ക് പാലസ് റിസോര്‍ട്ടുമെല്ലാം വിവാദത്തില്‍പ്പെടുന്നത്.




Sharing is Caring