ഗാന്ധിജിയെ പിന്തുടര്‍ന്ന് നെതര്‍ലാന്‍ഡ്; ഒക്ടോബര്‍ രണ്ടിന് റാലി നടത്തും


ഇന്ത്യന്‍ രാഷ്ട്രപിതാവും ലോകം ആദരിക്കുന്ന നേതാവുമായ മഹാത്മാഗന്ധിയെ പിന്തുടരാനൊരുങ്ങി നെതര്‍ലാന്‍ഡ്. ഗാന്ധിജിയോടുള്ള സ്‌നേഹം പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായി ഒക്ടോബര്‍ രണ്ട് ഗാന്ധി ജയന്തി ദിനത്തില്‍ വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഇന്ത്യന്‍ എംബസി.


മഹാത്മായെ പിന്തുടരുക എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ക്യാംപയിന്‍ നടത്തുന്നത്. നെതര്‍ലാന്റിലെ ഇന്ത്യന്‍ സമൂഹവും എബസിയും സംയുക്തമായാണ് ഒക്ടോബര്‍ ഒന്ന്,രണ്ട് ദിവസങ്ങളിലായി രണ്ടു ദിവസത്തെ പരിപാടി സംഘടിപ്പിക്കുന്നത്.


വിവിധ രാജ്യക്കാരായ 1500 പേര്‍ റാലിയില്‍ പങ്കെടുക്കുമെന്നും ഇത് രാജ്യത്ത് ആദ്യത്തെ സംഭവമാണെന്നും ഇന്ത്യന്‍ എംബസി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. പരിപാടിയുടെ ഭാഗമായി ഗ്രോട് കെര്‍കില്‍ ഗാന്ധിജി ഉപയോഗിച്ച സൈക്കിള്‍ പ്രദര്‍ശനത്തിന് വച്ചിട്ടുണ്ട്. ഇന്ത്യയില്‍ നിന്നും അയച്ചു കൊടുത്തതാണിത്. ഗാന്ധിജിയുടെ ജീവിതകഥ പ്രമേയമാക്കി ‘സത്യഗ്രഹ’ എന്ന പേരില്‍ നാടകവും അരങ്ങേറും.



Sharing is Caring