കുരക്കും പട്ടി പ്രയോഗത്തിന് പിന്നാലെ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് മാനസിക വിഭ്രാന്തിയെന്ന് ഉത്തരകൊറിയന്‍ പ്രസിഡന്റ് ക്ം ജോങ് ഉന്‍. വാര്‍ധക്യം ബാധിച്ചവരെ പോലെ പലതും പുലമ്പുകയാണ് ട്രംപെന്നും ഉന്‍ പരിഹസിച്ചു. ഉത്തരകൊറിയയുടെ സ്റ്റേറ്റ് മീഡിയ വഴി പുറത്തു വിട്ട പ്രസ്താവനയിലാണ് ഉന്‍ കടുത്ത വിമര്‍ശനമുന്നയിച്ചത്.
യു.എന്നില്‍ നടത്തിയ പ്രസംഗത്തിന് നല്ല വില നല്‍കേണ്ടി വരുമെന്നും ഉന്‍ യു.എസിന് മുന്നറിയിപ്പു നല്കി. ട്രംപ് കുരക്കും പട്ടി മാത്രമാണെന്ന കഴിഞ്ഞ ദിവസത്തെ ഉന്നിന്റെ പരാമര്‍ശം വിവാദമായിരുന്നു.














