നോയിഡയില്‍ അഴുക്കുചാല്‍ വൃത്തിയാക്കുന്നതിനിടെ മൂന്നു തൊഴിലാളികള്‍ മരിച്ചു


ഉത്തര്‍പ്രദേശിലെ നോയിഡയില്‍ അഴുക്കുചാല്‍ വൃത്തിയാക്കുന്നതിനിടെ മൂന്ന് തൊഴിലാളികള്‍ ശ്വാസം മുട്ടി മരിച്ചു.
വ്യാഴാഴ്ച രാത്രി നോയിഡ സെക്ടര്‍ 110ലായിരുന്നു അപകടം. നാട്ടുകാര്‍ ചേര്‍ന്നാണ് മരിച്ചവരുടെ മൃതദേഹങ്ങള്‍ പുറത്തെടുത്ത്. പൊലിസുകാര്‍ സ്ഥലത്തെത്തിയില്ലെന്നും സിറ്റി മജിസ്‌ട്രേറ്റ് യാതൊരു നടപടിയുമെടുത്തില്ലെന്നും നാട്ടുകാര്‍ ആരോപിച്ചു.


നോയിഡയില്‍ നേരത്തെയും അഴുക്കുചാല്‍ വൃത്തിയാക്കുന്നതിനിടെ തൊഴിലാളികള്‍ ശ്വാസം കിട്ടാതെ മരിച്ചിരുന്നു. ഡല്‍ഹിയില്‍ നിരവധി പേര്‍ സമാന സംഭവത്തില്‍ മരിച്ചതിനെത്തുടര്‍ന്ന് ഡല്‍ഹി സര്‍ക്കാര്‍ ഓട വൃത്തിയാക്കാന്‍ മെഷീനുകളാണ് ഉപയോഗിക്കുന്നത്. മനുഷ്യരെ ഉപയോഗിച്ച് ഓട വൃത്തിയാക്കുന്ന ഏജന്‍സികള്‍ക്കെതിരേ ജീവപര്യന്തം വരെ ലഭിക്കാവുന്ന കുറ്റകൃത്യമായി നിയമം രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്.




Sharing is Caring