തേയിലത്തോട്ടത്തിലെത്തിയ കാട്ടാനകളെ കണ്ട് തോട്ടം തൊഴിലാളികൾ വിരണ്ടോടി


വാൽപ്പാറ : തേയിലത്തോട്ടത്തിലെത്തിയ കാട്ടാനകളെ കണ്ട് തോട്ടം തൊഴിലാളികൾ വിരണ്ടോടി. ഷോളയാർ എസ്റ്റേറ്റിലെ വിനായക ക്ഷേത്രത്തിനു സമീപമാണ് കഴിഞ്ഞദിവസം രാവിലെ 16 കാട്ടാനകൾ തേയില തോട്ടത്തിന്റെ പല ഭാഗത്തായി തമ്പടിച്ചത്. ഇതറിയാതെ തേയില പറിക്കാനെത്തിയ തൊഴിലാളികൾ തോട്ടത്തിലിറങ്ങിയപ്പോൾ രണ്ടും മൂന്നും ആനകൾ ഇവരെ കണ്ട് ചിന്നം വിളിച്ചു.സ്ത്രീതൊഴിലാളികളടക്കം വിരണ്ടോടി. സ്ഥലത്തെത്തിയ വനപാലകർ മണിക്കൂറോളം പണിപ്പെട്ടാണ് ഇവയെ വിരട്ടിയത്.




Sharing is Caring