വിമാന സീറ്റുകൾ വെട്ടിക്കുറച്ച് എയർ ഇന്ത്യയുടെ ഇരുട്ടടി

കരിപ്പൂർ : ഗൾഫ് നാടുകളിലേക്കുള്ള യാത്രാക്ലേശം വർധിച്ചപ്പോൾ, കോഴിക്കോട്ടുനിന്നു വിമാന സീറ്റുകൾ വെട്ടിക്കുറച്ചും ഉയർന്ന ക്ലാസുകൾ പിൻവലിച്ചും യാത്രക്കാർക്ക് എയർഇന്ത്യയുടെ വക ഇരുട്ടടി. 186 യാത്രക്കാർക്കു പോകാവുന്ന എ 321 വിമാനത്തിനു പകരം 170 യാത്രക്കാർക്കു പോകാവുന്ന എ 320 ഇനത്തിൽപ്പെട്ട ചെറിയ വിമാനങ്ങളാണ് ഇപ്പോൾ സർവീസിനായി ഒരുക്കിയിട്ടുള്ളത്. കോഴിക്കോട് –ദുബായ്, ദുബായ് –കോഴിക്കോട്, കോഴിക്കോട് –ഷാർജ, ഷാർജ –കോഴിക്കോട് എന്നീ സെക്ടറുകളിൽ സർവീസ് നടത്തിയിരുന്ന വലിയ വിമനങ്ങൾ പിൻവലിച്ചു.അതോടൊപ്പം ഉയർന്ന ക്ലാസ് സീറ്റുകളും ഇല്ലാതാക്കി.ബിസിനസ് ക്ലാസുകൾ ഒഴിവാക്കിയതോടെ വ്യാപാര –വ്യവസായ മേഖലകളിലുള്ള യാത്രക്കാർ സമീപ വിമാനത്താവളങ്ങളിലേക്കു പോകേണ്ടിവരും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *