അധോലോകനേതാവ് ഛോട്ടാ രാജനെ ഇന്ത്യയിലെത്തിക്കാന്‍ സിബിഐ നീക്കം തുടങ്ങി


അധോലോകനേതാവ് ഛോട്ടാ രാജനെ ഇന്ത്യയിലെത്തിക്കാന്‍ സിബിഐ നീക്കം തുടങ്ങി. ഇതിന്റെ ഭാഗമായി സിബിഐ ഉദ്യോഗസ്ഥര്‍ നാളെ ഇന്തോനേഷ്യയിലെ ബാലിയിലേക്കു പോകും. നവംബര്‍ ഒന്നിനു ബാലിയിലെത്തുന്ന ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി ഛോട്ടാ രാജനെ വിട്ടു തരണമെന്ന് ഇന്തോനേഷ്യയോട് ആവശ്യപ്പെടും.


രണ്ടു ദിവസം മുന്‍പാണ് അധോലോകനേതാവ് ഛോട്ടാരാജനെ ഇന്തോനേഷ്യയിലെ ബാലിയില്‍ വെച്ച് ഇന്റര്‍പോള്‍ അറസ്റ്റ് ചെയ്യുന്നത്. 1993 മുംബൈ സ്‌ഫോടന പരമ്പരയിലടക്കം ഒട്ടേറെ കേസുകളില്‍ പ്രതിയായ ഛോട്ടാ രാജനെ രാജ്യത്തെത്തിച്ച് വിചാരണ ചെയ്യാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായാണു സിബിഐ ഉദ്യോഗസ്ഥരുടെ സംഘം ബാലിയിലേയ്ക്ക് പോകുന്നത്.




Sharing is Caring