തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നാ​യി ന​രേ​ന്ദ്ര മോ​ദി​യും കേ​ര​ള​ത്തി​ലേ​ക്ക്


ന്യൂ​ഡ​ല്‍​ഹി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ എ​ന്‍​ഡി​എ​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദിയും കേ​ര​ള​ത്തി​ലേ​ക്ക്. ഈ ​മാ​സം 12ന് ​കേ​ര​ള​ത്തി​ലെ​ത്തു​ന്ന മോ​ദി തി​രു​വ​ന​ന്ത​പു​ര​ത്തും കോ​ഴി​ക്കോ​ട്ടും ന​ട​ക്കു​ന്ന ബി​ജെ​പി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ റാ​ലി​ക​ളി​ല്‍ പ​ങ്കെ​ടു​ക്കും.


കോ​ഴി​ക്കോ​ട്ട് വൈ​കി​ട്ട് അ​ഞ്ചി​നും തി​രു​വ​ന​ന്ത​പു​ര​ത്ത് വൈ​കി​ട്ട് ഏ​ഴി​നു​മാ​ണ് മോ​ദി സം​സാ​രി​ക്കു​ക. മോ​ദി എ​ത്തു​ന്ന​തോ​ടെ കേ​ര​ള​ത്തി​ല്‍ എ​ന്‍​ഡി​എ പ്ര​വ​ര്‍​ത്ത​ക​ര്‍ ആ​വേ​ശ​ത്തി​ലാ​കു​മെ​ന്നാ​ണ് നേ​താ​ക്ക​ളു​ടെ വി​ല​യി​രു​ത്ത​ല്‍. മോ​ദി​ക്കു പി​ന്നാ​ലെ ബി​ജെ​പി​യു​ടെ നി​ര​വ​ധി ദേ​ശീ​യ നേ​താ​ക്ക​ളും പ്ര​ചാ​ര​ണ​ത്തി​നാ​യി കേ​ര​ള​ത്തി​ല്‍ എ​ത്തും.




Sharing is Caring