ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് കമ്മീഷന് ഒരു പാര്‍ട്ടിയുടെ മന്ത്രിയെപ്പോലെയാണ് പെരുമാറുന്നതെന്ന് ശിവസേന. മഹാരാഷ്ട്രയിലെ പെല്ഗാര് ലോക്സഭാ ഉപതെരഞ്ഞെടുപ്പില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പക്ഷപാതപരമായാണ് പ്രവര്‍ത്തിച്ചതെന്നും ശിവസേന നേതാവ് സഞ്ജയ് റൗത്ത് പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ബിജെപി പ്രവര്‍ത്തകര്‍ പണം വിതരണം ചെയ്തത് തങ്ങള്‍ കൈയോടെ പിടികൂടി. എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ഒരു നടപടിയും സ്വീകരിച്ചില്ല. ഒരു പാര്‍ട്ടിയുടെ മന്ത്രിയെപ്പോലെയാണ് കമ്മീഷന് പെരുമാറുന്നത്. ഇന്ത്യയിലെല്ലായിടത്തും സമാനമായ നിഷ്ക്രിയത്വമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു.













