തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത് ബി​ജെ​പി മ​ന്ത്രി​യെ​പ്പോ​ലെ: ശി​വ​സേ​ന


ന്യൂ​ഡ​ല്‍​ഹി: തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ ഒ​രു പാ​ര്‍​ട്ടി​യു​ടെ മ​ന്ത്രി​യെ​പ്പോ​ലെ​യാ​ണ് പെ​രു​മാ​റു​ന്ന​തെ​ന്ന് ശി​വ​സേ​ന. മ​ഹാ​രാ​ഷ്ട്ര​യി​ലെ പെ​ല്‍​ഗാ​ര്‍ ലോ​ക്സ​ഭാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ പ​ക്ഷ​പാ​ത​പ​ര​മാ​യാ​ണ് പ്ര​വ​ര്‍​ത്തി​ച്ച​തെ​ന്നും ശി​വ​സേ​ന നേ​താ​വ് സ​ഞ്ജ​യ് റൗ​ത്ത് പ​റ​ഞ്ഞു.


തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വോ​ട്ട​ര്‍​മാ​രെ സ്വാ​ധീ​നി​ക്കാ​ന്‍ ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ര്‍ പ​ണം വി​ത​ര​ണം ചെ​യ്ത​ത് ത​ങ്ങ​ള്‍ കൈ​യോ​ടെ പി​ടി​കൂ​ടി. എ​ന്നാ​ല്‍‌ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ ഒ​രു ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ല്ല. ഒ​രു പാ​ര്‍​ട്ടി​യു​ടെ മ​ന്ത്രി​യെ​പ്പോ​ലെ​യാ​ണ് ക​മ്മീ​ഷ​ന്‍ പെ​രു​മാ​റു​ന്ന​ത്. ഇ​ന്ത്യ​യി​ലെ​ല്ലാ​യി​ട​ത്തും സ​മാ​ന​മാ​യ നി​ഷ്‌​ക്രി​യ​ത്വ​മാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ ഭാ​ഗ​ത്തു​നി​ന്നും ഉ​ണ്ടാ​കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.




Sharing is Caring