തെ​ക്ക​ന്‍ കേ​ര​ള​ത്തി​ലും മ​ധ്യ​കേ​ര​ള​ത്തി​ലും പ​ര​ക്കെ മ​ഴ


കേ​ര​ള​ത്തി​ല്‍ തു​ലാ​വ​ര്‍​ഷം പെ​യ്തു തു​ട​ങ്ങി. വ​ട​ക്കു കി​ഴ​ക്ക​ന്‍ കാ​റ്റ് ശ​ക്തി​പ്രാ​പി​ച്ച​തും ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​മാ​യി തെ​ക്ക​ന്‍ കേ​ര​ള​ത്തി​ലും മ​ധ്യ​കേ​ര​ള​ത്തി​ലും പ​ര​ക്കെ മ​ഴ ല​ഭി​ച്ച​തും തു​ലാ വ​ര്‍​ഷ​മെ​ത്തി​യ​തി​ന്‍റെ സൂ​ച​ന​ക​ള്‍ ന​ല്‍​കി​യി​രു​ന്നു. എ​ങ്കി​ലും ഇ​ന്നാ​ണ് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്രം ഇ​ക്കാ​ര്യം ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ച​ത്.


തെ​ക്കു​പ​ടി​ഞ്ഞാ​റ​ന്‍ കാ​ല​വ​ര്‍​ഷ​ത്തി​ല്‍ നി​ന്നും മു​ന്‍​വ​ര്‍​ഷ​ത്തെ അ​പേ​ക്ഷി​ച്ച്‌ മി​ക​ച്ച മ​ഴ കേ​ര​ള​ത്തി​നു കി​ട്ടി​യി​രു​ന്നു. തു​ലാ​വ​ര്‍​ഷ​ത്തി​ലും സം​സ്ഥാ​ന​ത്തി​നു കാ​ര്യ​മാ​യ മ​ഴ ല​ഭി​ക്കു​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്ര​ത്തി​ന്‍റെ പ്ര​തീ​ക്ഷ. തു​ലാ​വ​ര്‍​ഷം ത​ക​ര്‍​ത്തു പെ​യ്യാ​നാ​വ​ശ്യ​മാ​യ ഘ​ട​ക​ങ്ങ​ളെ​ല്ലാം അ​നു​കൂ​ല​മാ​ണെ​ന്നും സീ​സ​ണി​ന്‍റെ തു​ട​ക്ക​ത്തി​ല്‍ ത​ന്നെ ന​ല്ല മ​ഴ കി​ട്ടു​മെ​ന്നും നി​രീ​ക്ഷ​ണ​കേ​ന്ദ്രം വ്യ​ക്ത​മാ​ക്കി.




Sharing is Caring