മദ്യപിച്ച്‌ ഔദ്യോഗിക വാഹനത്തില്‍ യാത്ര ചെയ്ത ഐ ജിക്കെതിരെ ഡി ജി പി റിപ്പോര്‍ട്ട് നല്‍കി


മദ്യപിച്ച്‌ ഔദ്യോഗിക വാഹനത്തില്‍ യാത്ര ചെയ്ത ഐ ജിക്കെതിരെ ഡി ജി പി ലോക്നാഥ് ബെഹ്റ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി.ഉത്തരമേഖല ക്രൈംബ്രാഞ്ച് ഐ ജി ഇ ജെ ജയരാജനെതിരെ കര്‍ശന നടപടി വേണമെന്നാണ് റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തെതെന്നാണ് വിവരം.


സംഭവത്തില്‍ ഡ്രൈവര്‍ സന്തോഷിനെതിരെ മാത്രം കേസെടുത്ത് ജയരാജനെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നതായി ആരോപണമുയര്‍ന്നിരുന്നു. അഞ്ചല്‍ തടിക്കാട് റോഡരികില്‍ ബുധനാഴ്ച വൈകിട്ട് നാലോടെയാണ് പൊലീസ് വാഹനം കണ്ടത്. അമിത മദ്യപാനം മൂലം വാഹനം ഓടിക്കാനാകാതെ വഴിയരികില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. ഐ ജി ജയരാജനും ഡ്രൈവറും വാഹനത്തിലുണ്ടായിരുന്നു. പൊലീസെത്തി ഐ ജിയുടെ വാഹനം സ്റ്റേഷനിലെത്തിച്ചു.


ഡ്രൈവര്‍ സന്തോഷിനെ പുനലൂര്‍ താലൂക്കാശുപത്രിയിലെത്തിച്ച്‌ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കിയ ശേഷം കേസെടുക്കുകയായിരുന്നു. ലക്കുകെട്ട അവസ്ഥയിലായിരുന്നു ഐ ജിയെങ്കിലും നടപടിയുണ്ടായില്ല.



Sharing is Caring