തെരഞ്ഞെടുപ്പ് കമ്മീഷനെ ധിക്കരിച്ച്‌ സൈനികരെ പ്രചാരണ വിഷയമാക്കാന്‍ നാണമുണ്ടോ? മോദി നേരിടാന്‍ പോകുന്നത് ജനങ്ങളുടെ മിന്നലാക്രമണം: മമതാ ബാനര്‍ജി


വികസനത്തിന്റെ പാതയില്‍ ഗതിവേഗം കുറയ്ക്കുന്ന ‘സ്പീഡ് ബ്രേക്ക’റാണ് മുഖ്യമന്ത്രി മമതാ ബാനര്‍ജിയെന്ന് മോദി തന്റെ പ്രസംഗത്തില്‍ പറയുകയുണ്ടായി.
തെരഞ്ഞെടുപ്പു കമ്മീഷന്റെ നിയന്ത്രണങ്ങളെ മാനിക്കാതെ തനിക്ക് തോന്നിയ പോലെ പ്രചാരണം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ച്‌ മമതാ ബാനര്‍ജി. പശ്ചിമ ബംഗാളില്‍ നടന്ന തെരഞ്ഞെടുപ്പു റാലിയില്‍ സൈനികവിഷയങ്ങള്‍ മോദി പ്രസംഗത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇത് തെരഞ്ഞെടുപ്പു കമ്മീഷന്‍ മുമ്ബോട്ടു വെച്ച നിയന്ത്രണങ്ങളെ ലംഘിക്കുന്നതായാരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയായിരുന്നു ദീദിയുടെ ആക്രമണം.
“ഞാന്‍ മോദി ബാബുവിനെപ്പോലെ നുണ പറയില്ല.




Sharing is Caring