തെരഞ്ഞെടുപ്പില്‍ റഷ്യ ഇടപെട്ടു: ട്രംപ്


അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റഷ്യ ഇടപെട്ടെന്ന് സമ്മതിച്ച് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. റഷ്യയടക്കം എല്ലാവരും അമേരിക്കയെ ഹാക്ക് ചെയ്തു.


ആദ്യ പത്രസമ്മേളനത്തില്‍ ട്രംപ് പറഞ്ഞു. പുടിന്‍ അങ്ങനെ ചെയ്യരുതായിരുന്നു. വ്‌ളാദിമര്‍ പുട്ടിന്‍ തെരഞ്ഞെടുപ്പില്‍ ഇടപെട്ടുവെന്ന ഇന്ററലിജന്‍സ് റിപ്പോര്‍ട്ടുകളെപ്പറ്റിയുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരമായി ട്രംപ് പറഞ്ഞു. മരുന്നു കമ്പനികള്‍ക്ക് എതിരെ ട്രംപ് ആഞ്ഞടിച്ചു. മരുന്നുകമ്പനികള്‍ക്ക വേണ്ടി പല ലോബികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.


കമ്പനികളുമായുള്ള കരാറുകളില്‍ ഇനി ജാഗ്രത കാണിക്കും. അദ്ദേഹം പറഞ്ഞു. ഒബാമ ഭരണകൂടം കൊണ്ടുവന്ന ആരോഗ്യപരിരക്ഷാ പദ്ധതി തുടരുന്നകാര്യത്തില്‍ ഉറപ്പൊന്നും നല്‍കിയുമില്ല.



Sharing is Caring