ജോ ബൈഡന് പരമോന്നത സിവിലിയന്‍ ബഹുമതി


യുഎസ് വൈസ് പ്രസിഡന്റ് ജോ ബൈഡന് അമേരിക്കയിലെ പരമോന്നത സിവിലിയന്‍ ബഹുമതിയായ പ്രസിഡന്‍ഷല്‍ മെഡല്‍ ഓഫ് ഫ്രീഡം സമ്മാനിച്ചു. വൈറ്റ് ഹൗസില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് ബറാക് ഒബാമയാണ് അപ്രതീക്ഷിതമായി ബൈഡന് ബഹുമതി സമ്മാനിച്ചത്.


വൈസ് പ്രസിഡന്റിനുള്ള യാത്രയയപ്പ് ചടങ്ങ് എന്ന പേരിലാണ് വൈറ്റ്ഹൗസില്‍ പരിപാടി സംഘടിപ്പിച്ചതെങ്കിലും ചടങ്ങിനൊടുവില്‍ ബൈഡന് ബഹുമതി സമ്മാനിക്കുകയായിരുന്നു. ഒബാമയുടെ അപ്രതീക്ഷിത ബഹുമതി നല്‍കലില്‍ ബൈഡന്‍ വികാരാധീനനായി.


താന്‍ ഈ ബഹുമതിക്ക് അര്‍ഹനല്ലെന്ന് ആവര്‍ത്തിച്ച ബൈഡന്‍, തുടര്‍ന്ന് നടത്തിയ പ്രസംഗത്തില്‍ അമേരിക്കയെ മാന്യതയോടെയും ബഹുമാനത്തോടെയും നയിച്ച ബറാക് ഒബാമയെ പ്രകീര്‍ത്തിച്ചു.



Sharing is Caring