റേഞ്ച് റോവര്‍ പെട്രോള്‍ മോഡല്‍ വിപണിയില്‍


കൊച്ചി: ലാന്റ് റോവറിന്റെ പുതിയ റേഞ്ച് റോവര്‍ ഇവോക്ക് 2017 പെട്രോള്‍ മോഡല്‍ വിപണിയിലെത്തി. 2.0 ലിറ്റര്‍, 177 കിലോ വാട്ട് എഞ്ചിന്‍, എസ്ഇ ട്രിം വേരിയന്റ് എന്നിവയാണ് പ്രത്യേകതകള്‍. 53.20 ലക്ഷം രൂപയാണ് എക്‌സ് ഷോറും വില.


ഇന്ത്യയിലെ 23 ലാന്റ് റോവര്‍ ഷോറൂമുകളിലും, www.findmeasuv.in എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായും ബുക്ക് ചെയ്യാമെന്ന് ജെ.എല്‍.ആര്‍ ഇന്ത്യ ലിമിറ്റഡ് പ്രസിഡന്റ് രോഹിത് സുരി പറഞ്ഞു.




Sharing is Caring